തൃ​ശൂ​ർ: അ​ക​മ​ല​യി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. അ​ക​മ​ല റെ​യി​ൽ​വേ മേൽപ്പാലത്തിനും ഭ​വ​ൻ സ്കൂ​ളി​നും ഇ​ട​യി​ലു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി‍​യ​ത്.

രാ​വി​ലെ 11 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച വ്യ​ക്തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. 65 വ​യ​സ് പ്രാ​യം തോ​ന്നു​ന്ന വ്യ​ക്തി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.