അ​ഹ​മ്മ​ദാ​ബാ​ദ്: ബം​ഗ​ളൂ​രു​വി​നു പി​ന്നാ​ലെ ഗു​ജ​റാ​ത്തി​ലും എ​ച്ച്എം​പി​വി വൈ​റ​സ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

നി​ല​വി​ൽ കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അ​തേ​സ​മ​യം, ബം​ഗ​ളൂ​രു​വി​ലേ​തു​പോ​ലെ ഗു​ജ​റാ​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​ട്ടി​ക്കും വി​ദേ​ശ​യാ​ത്രാ പ​ശ്ചാ​ത്ത​ല​മി​ല്ലെ​ന്നാ​ണ് വി​വ​രം.

ഗു​ജ​റാ​ത്ത് സ​ര്‍​ക്കാ​രും ആ​രോ​ഗ്യ​വ​കു​പ്പും കാ​ര്യ​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും നി​ല​വി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ചൈ​ന​യി​ല്‍ അ​തി​വേ​ഗം പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന ഹ്യൂ​മ​ന്‍ മെ​റ്റാ​ന്യൂ​മോ​വൈ​റ​സ്(​എ​ച്ച്എം​പി​വി) ബാ​ധി​ച്ച രാ​ജ്യ​ത്തെ മൂ​ന്നാ​മ​ത്തെ കേ​സാ​ണ് ഗു​ജ​റാ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബം​ഗ​ളൂ​രു​വി​ല്‍ മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക്കും എ​ട്ട് മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ട്ടി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ര​ണ്ട് കു​ട്ടി​ക​ൾ​ക്കും വി​ദേ​ശ​യാ​ത്രാ പ​ശ്ചാ​ത്ത​ല​മി​ല്ല.

മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് രോ​ഗ​മു​ക്ത​യാ​യി ആ​ശു​പ​ത്രി വി​ട്ടു. എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. ബം​ഗ​ളൂ​രു​വി​ലെ ബാ​പ്പ്റ്റി​സ്റ്റ് ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​രു​വ​ർ​ക്കും ചി​കി​ത്സ ന​ൽ​കി​യ​ത്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.