ബു​ല​വാ​യോ: സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി20 പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ ടെ​സ്റ്റ് പ​ര​മ്പ​ര​യും നേ​ടി അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ വി​ജ​യ​ക്കു​തി​പ്പ്. ബു​ല​വാ​യോ​യി​ൽ ന​ട​ന്ന ര​ണ്ടാം ടെ​സ്റ്റി​ൽ 72 റ​ൺ​സി​നാ​യി​രു​ന്നു സ​ന്ദ​ർ​ശ​ക​രു​ടെ വി​ജ​യം. ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ 278 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സിം​ബാ​ബ്‌​വെ 205 റ​ൺ​സി​നു പു​റ​ത്താ​യി. സ്കോ​ർ: അ​ഫ്ഗാ​നി​സ്ഥാ​ൻ- 157, 363, സിം​ബാ​ബ്‍​വെ- 243, 205

53 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ ക്രെ​യ്ഗ് ഇ​ർ​വി​ൻ ആ​ണ് ടോ​പ് സ്കോ​റ​ർ. അ​തേ​സ​മ​യം, ജോ​യ്‌​ലോ​ർ​ഡ് ഗം​ബി (15), ബെ​ൻ ക​റ​ൻ (38), ത​കു​ഡ്സ്‌​വ​നാ​ഷെ കൈ​താ​നോ (21), സി​ക്ക​ന്ദ​ർ റാ​സ (38), ഷോ​ൺ വി​ല്യം​സ് (16) എ​ന്നി​വ​ർ​ക്കു മാ​ത്ര​മേ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യു​ള്ളൂ.

അ​ഫ്ഗാ​നു വേ​ണ്ടി 66 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ഏ​ഴു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ റാ​ഷി​ദ് ഖാ​ൻ ആ​ണ് സിം​ബാ​ബ്‌​വെ​യെ ത​ക​ർ​ത്ത​ത്. ര​ണ്ട് ഇ​ന്നിം​ഗ്സു​ക​ളി​ലു​മാ​യി 11 വി​ക്ക​റ്റ് വീ​ഴ്ത്തി​യ റാ​ഷി​ദ് ത​ന്നെ​യാ​ണ് ക​ളി​യി​ലെ താ​രം.

അ​തേ​സ​മ​യം, ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ആ​കെ 392 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ റ​ഹ്‌​മ​ത് ഷാ​യാ​ണ് പ​ര​മ്പ​ര​യു​ടെ താ​രം. ബു​ല​വാ​യോ​യി​ൽ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റ് സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചി​രു​ന്നു.