ക​ണ്ണൂ​ര്‍: മേ​ലൂ​ര്‍ ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ല്‍ ഹൈ​ക്കോ​ട​തി ശി​ക്ഷി​ച്ച അ​ഞ്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​പ്പീ​ല്‍ ത​ള്ളി സു​പ്രീം​കോ​ട​തി. ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യ്‌​ക്കെ​തി​രാ​യ അ​പ്പീ​ലാ​ണ് ത​ള്ളി​യ​ത്.

2002ലാ​ണ് കേ​സി​നാ​സ്പ​ദാ​യ സം​ഭ​വം. സി​പി​എ​മ്മി​ല്‍​നി​ന്ന് ആ​ര്‍​എ​സ്എ​സി​ല്‍ ചേ​ര്‍​ന്ന സു​ജീ​ഷ്, സു​നി​ല്‍ എ​ന്നി​വ​രെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടാ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

2006ലാ​ണ് ത​ല​ശേ​രി കോ​ട​തി ഇ​വ​ര്‍​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്. ഇ​ത് ഹൈ​ക്കോ​ട​തി പി​ന്നീ​ട് ശ​രി​വ​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് പ്ര​തി​ക​ള്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.