സൈബർ ആക്രമണം നടത്തുന്നവരുടേത് വൃത്തികെട്ട സംസ്കാരമെന്ന് കെ. മുരളീധരൻ
Monday, January 6, 2025 12:25 PM IST
തിരുവനന്തപുരം: സൈബർ ആക്രമണം നടത്തുവരുടേത് വൃത്തികെട്ട സംസ്കാരമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സൈബറാക്രമണങ്ങളെ ചെറുത്തു നിൽക്കാൻ പോലീസിനാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങൾ പോലും സൈബർ ആക്രമണത്തിന് വിധേയമാകുന്നു. സിപിഎമ്മിനെതിരെ സൈബർ ആക്രമണമുണ്ടായാൽ മാത്രം നടപടിയെടുക്കുന്നുവെന്നും മുരളീധരൻ വിമർശിച്ചു.
സംസ്കാരത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. പാർട്ടിക്കുള്ളിലെ തെമ്മാടി കൂട്ടമാണ് ആഭ്യന്തര വിഷയങ്ങളിൽ സൈബർ ആക്രമണം നടത്തുന്നത്. സിപിഎമ്മിനെതിരെ സൈബർ ആക്രമണമുണ്ടായാൽ മാത്രം നടപടിയെടുത്താൽ മതിയോയെന്ന് കെ മുരളീധരൻ ചോദിച്ചു. ആർക്കെതിരെ ആരു പറഞ്ഞാലും നടപടി വേണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.