തിരുപ്പതിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് പാഞ്ഞുകയറി രണ്ടു സ്ത്രീകൾ മരിച്ചു
Monday, January 6, 2025 11:40 AM IST
തിരുപ്പതി: നിയന്ത്രണം വിട്ട ആംബുലൻസ് പാഞ്ഞുകയറി തിരുപ്പതിയിൽ രണ്ട് സ്ത്രീകൾക്ക് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തിരുമല ക്ഷേത്രത്തിലേക്ക് കാൽനടയായി പോവുകയായിരുന്ന സംഘത്തിനു നേരെയാണ് നിയന്ത്രണം വിട്ട 108 ആംബുലൻസ് ഇടുച്ചുകയറിയത്.
ചന്ദ്രഗിരി മണ്ഡലിലെ നരസിംഗപുരത്തിലായിരുന്നു അപകടം. പെദ്ദ റെദ്ദമ്മ (40), ലക്ഷ്മമ്മ (45) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പുംഗാനൂരിൽ നിന്ന് തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് നടക്കുകയായിരുന്നു സംഘം.
മദനപ്പള്ളിയിൽ നിന്ന് തിരുപ്പതിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ചന്ദ്രഗിരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.