അൻവറിന്റേത് തെറ്റായ സമരരീതിയെന്ന് എം.എം. ഹസൻ
Monday, January 6, 2025 11:18 AM IST
തിരുവനന്തപുരം: അൻവറിന്റെ അറസ്റ്റ് ന്യായമായ നടപടിയല്ലെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. അൻവറിന്റേത് ന്യായമായ സമരരീതിയല്ല. എന്നാൽ ഭീകരവാദികളെ പോലെ വീട് വളഞ്ഞ് അർധരാത്രിയുള്ള അറസ്റ്റിന്റെ കാര്യമുണ്ടോയെന്നും ഹസൻ ചോദിച്ചു.
പൊതുമുതൽ നശിപ്പിച്ച വി. ശിവൻകുട്ടി മന്ത്രിയാണല്ലോ. എല്ലാ കാര്യത്തിലും അങ്ങനെ ചെയ്യാറില്ലല്ലോ. പ്രതിപക്ഷത്തോട് ചെയ്യുന്ന അതേ ക്രൂരതയാണ് അൻവറിനോടും കാണിച്ചത്. ശിവൻ കുട്ടിയോട് ഈ സമീപനം എടുക്കുമോ എന്നും സതീശൻ ചോദിച്ചു.
പൊതുമുതൽ നശിപ്പിച്ച സിപിഎം പ്രവർത്തകരെ താലോലിച്ചാണ് പോലീസ് കൊണ്ടുപോകുന്നത്. ഇത് പിണറായിയുടെ പോലീസ് നയത്തിന്റെ ഭാഗമാണെന്നും ഹസൻ പറഞ്ഞു.