ഇന്ത്യയിലെ ആദ്യ എച്ച്എംപിവി കേസ് ബംഗളൂരുവില്‍; രോഗം സ്ഥിരീകരിച്ചത് എട്ട് മാസം പ്രായമുള്ള കുഞ്ഞിന്
Monday, January 6, 2025 10:01 AM IST
ബംഗളൂരു: ചൈനയില്‍ അതിവേഗം പടര്‍ന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്(എച്ച്എംപിവി) ഇന്ത്യയിൽ സ്ഥിരീകരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്.
കുട്ടിക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. രോഗം എവിടെനിന്നാണ് പിടിപെട്ടതെന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം ചൈനയില്‍ കണ്ടെത്തിയ അതേ വേരിയന്റ് തന്നെയാണോ കുട്ടിയില്‍ കണ്ടെത്തിയതെന്ന് വ്യക്തമല്ല. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ സാന്പിൾ ശേഖരിച്ച് കൂടുതൽ പരിശോധന തുടരുമെന്നും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.