കണ്ണൂരില്‍ പന്നിക്കെണിയില്‍ പുലി കുടുങ്ങി
Monday, January 6, 2025 9:43 AM IST
കണ്ണൂര്‍: കാക്കയങ്ങാട്ട് പന്നിക്കെണിയില്‍ പുലി കുടുങ്ങി. ഇന്ന് രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയിലാണ് പുലി കുടുങ്ങിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ പുലി അക്രമാസക്തമായതിനാല്‍ ഇവര്‍ക്ക് അടുത്തേക്ക് ചെല്ലാനായില്ല. നിലവില്‍ ആളുകളെ ഇവിടേയ്ക്ക് കടത്തിവിടുന്നില്ല.
പുലിയെ പിടികൂടാൻ പ്രത്യേക പരിശീലനം ലഭിച്ച വയനാട്ടില്‍നിന്നുള്ള വനംവകുപ്പ് സംഘം ഇവിടേയ്ക്ക് തിരിച്ചിട്ടുണ്ട്.