തൃശൂരിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Monday, January 6, 2025 6:53 AM IST
തൃശൂർ: അന്നമനട പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് സ്വദേശിയായ വിളക്ക്പുറത്ത് വീട്ടിൽ രാജേഷ്(39) ആണ് മുങ്ങി മരിച്ചത്.
ഇന്നലെ 6.30 ഓടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെയാണ് രാജേഷ് മുങ്ങി മരിച്ചത്.
രാത്രി രാത്രി 8.20 ഓടെ മൃതദേഹം കണ്ടെടുത്തത്.