ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഡ​ൽ​ഹി​യി​ൽ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മോ​ദി രം​ഗ​ത്ത് എ​ത്തി. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തി​ന്‍റെ മി​ക​ച്ച ഭാ​വി​ക്കാ​യി അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് രോ​ഹി​ണി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​വ​ർ​ത്ത​ൻ യാ​ത്ര​യി​ൽ മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ നി​ല​വി​ലെ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ബി​ജെ​പി ഭ​ര​ണ​ത്തി​ലെ​ത്തി​യാ​ലും തു​ട​രും. എ​ന്നാ​ൽ അ​ത്ത​രം പ​ദ്ധ​തി​ക​ളി​ലെ അ​ഴി​മ​തി ഇ​ല്ലാ​താ​ക്കും. ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് അ​ടു​ത്ത 25 വ​ർ​ഷ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണ്. ഡ​ൽ​ഹി​യി​ൽ വി​ക​സ​നം കൊ​ണ്ടു​വ​രാ​ൻ ബി​ജെ​പി​ക്ക് മാ​ത്ര​മേ ക​ഴി​യൂ.

ആം ​ആ​ദ്മി പാ​ർ​ട്ടി എ​ന്ന ദു​ര​ന്ത​ത്തെ ഭ​ര​ണ​ത്തി​ൽ നി​ന്ന് തൂ​ത്തെ​റി​യാ​നു​ള്ള അ​വ​സ​ര​മാ​ണ്. ജ​ന​ങ്ങ​ളു​ടെ പ​ത്ത് വ​ർ​ഷം അ​വ​ർ ന​ശി​പ്പി​ച്ചെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ദേ​ശീ​യ നേ​താ​ക്ക​ളെ ക​ള​ത്തി​ലി​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ബി​ജെ​പി.