പ്രിയങ്കാ ഗാന്ധിക്കെതിരായ പരാമർശം; ഖേദം പ്രകടിപ്പിച്ച് രമേശ് ബിധുരി
Monday, January 6, 2025 5:48 AM IST
ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിക്കെതിരായി നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് ബിജെപി നേതാവ് രമേശ് ബിധുരി. പരാമര്‍ശത്തില്‍ താന്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും മുന്‍ എംപിയും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയുമായ രമേശ് ബിധുരി പറഞ്ഞു.
ഡല്‍ഹിയിലെ കല്‍ക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് രമേശ് ബിധുരി. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുകള്‍പോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു ബിധുരിയുടെ പരാമര്‍ശം.
പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. അതേസമയം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ഛ്ദേവ പറഞ്ഞു.