ഗു​രു​ഗ്രാം: ജോ​ലി​ക്കി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ കു​ത്തി​ക്കൊ​ന്നു. ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ ദ​ലീ​പ് കു​മാ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ അ​സം സ്വ​ദേ​ശി അ​ർ​ജു​ൻ ഷ​വ്താ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ദ​ലീ​പ് കു​മാ​ർ ഗു​രു​ഗ്രാ​മി​ൽ ഒ​രു ഗ​സ്റ്റ് ഹൗ​സി​ൽ ഹൗ​സ് കീ​പ്പിം​ഗ് സ്റ്റാ​ഫാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ജോ​ലി​ക്കി​ടെ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​യി. തു​ട​ർ​ന്ന് അ​ർ​ജു​ൻ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ജോ​ലി​യെ ചൊ​ല്ലി നി​ര​ന്ത​രം ശ​കാ​രി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ ദ​ലീ​പ് കു​മാ​റി​നോ​ട് ത​നി​ക്ക് പ​ക​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.