ഷാന്‍ മസൂദിന് സെഞ്ചുറി; തോല്‍വി ഒഴിവാക്കാന്‍ പാക്കിസ്ഥാന് പൊരുതുന്നു
Monday, January 6, 2025 3:52 AM IST
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാന് പൊരുതുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 615നെതിരെ ഫോളോ ഓണ്‍ വഴങ്ങിയ പാക്കിസ്ഥാന് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 213 റണ്‍സ് എന്ന നിലയിലാണ്.
സെഞ്ചുറി നേടിയ ഷാന്‍ മസൂദ് (102), നൈറ്റ് വാച്ച്മാന് ഖുറാം ഷെഹ്സാദ് (8) എന്നിവരാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയുടെ സ്കോറിന് ഒപ്പം എത്തണമെങ്കിൽ പാക്കിസ്ഥാന് ഇനിയും 208 റണ്‍സ് കൂടി വേണം. ഒന്നാം ഇന്നിംഗ്സില്‍ പാക്കിസ്ഥാൻ 194ന് എല്ലാവരും പുറത്തായിരുന്നു.
ഫോളോ ഓണിന് ശേഷം രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച പാക്കിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ മസൂദ് - ബാബര്‍ അസം (81) നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 205 റണ്‍സ് ചേര്‍ത്തു. നേരത്തെ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 194ന് അവസാനിച്ചിരുന്നു.
മൂന്ന് വിക്കറ്റ് നേടിയ കഗിസോ റബാദ, രണ്ട് വിക്കറ്റ് വീതം നേടിയ ക്വെന മഫാക, കേശവ് മഹാരാജ് എന്നിവരാണ് പാക്കിസ്ഥാനെ തകര്‍ത്തത്. 58 റണ്‍സ് നേടിയ ബാബര്‍ അസമാണ് ടോപ് സ്കോറര്‍.