പിണറായി വിജയന്റേത് ഭരണകൂട ഭീകരത: പി. വി. അൻവർ
Sunday, January 5, 2025 10:30 PM IST
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റേത് ഭരണകൂട ഭീകരതയാണെന്ന് പി.വി. അൻവർ എംഎൽഎ. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകരതയാണ് പിണറായി വിജയന് നടപ്പാക്കുന്നതെന്നും അൻവർ പറഞ്ഞു. നിലന്പൂർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവർത്തകർ തകർത്ത സംഭവത്തില്‍ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു അൻവറിന്റെ പ്രതികരണം.
"മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് എന്നെ അറസ്റ്റ് ചെയ്തത്. എത്ര കൊലക്കൊമ്പൻമാരാണ് ഇവിടെ ജാമ്യത്തിൽ കഴിയുന്നത്. ആരെയും അറസ്റ്റ് ചെയ്യുന്നില്ലല്ലോ. കൊള്ള നടത്തിയിട്ടോ കൊല നടത്തിയിട്ടോ അല്ല എന്നെ കൊണ്ടുപോകുന്നത്.'-അൻവർ പറഞ്ഞു. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്നും അൻവർ മുന്നറിയിപ്പ് നൽകി.
ഒതായിയിലെ വീട്ടിലാണ് പോലീസ് അൻവറിനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അൻവറിന്റെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധം നടത്തിയത്. പി.വി അൻവർ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തിരുന്നു.