ഐഎസ്എല്ലിൽ പഞ്ചാബ് എഫ്സിക്കതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം
Sunday, January 5, 2025 9:44 PM IST
ന്യൂഡൽഹി: ഐഎസ്എല്ലിൽ പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.
ബ്ലാസ്റ്റേഴ്സിനായി നോവ സദോയിയാണ് ഗോൾ നേടിയത്. മത്സരത്തിന്റെ 44ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി താരം ലക്ഷ്യത്തിലെത്തിക്കൂകയായിരുന്നു.
മത്സരത്തിൽ രണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് റെഡ് കാർഡ് കിട്ടി. മിലോസ് ഡ്രിൻസിച്ചിനും എയ്ബൻ ഡോഹ്ലിംഗിനും ആണ് റെഡ് കാർഡ് കിട്ടിയത്.
വിജയത്തോടെ ബ്ലാസ്റ്റേഴ്സിന് 17 പോയിന്റായി. ലീഗ് ടേബളിൽ ഒൻപതാമതെത്താനും ലൂണയ്ക്കും സംഘത്തിനുമായി.