ടെലഗ്രാം വഴി ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Sunday, January 5, 2025 7:51 PM IST
മലപ്പുറം: ടെലഗ്രാം വഴി ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശികളായ ദിൽഷൻ, മുൻസീൻ എന്നിവരാണ് അറസ്റ്റിലായത്.
ഓൺലൈൻ ട്രേഡിംഗ് നിക്ഷേപത്തിലൂടെ അധിക ലാഭമുണ്ടാക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. പാലക്കാട് സ്വദേശിയിൽ നിന്ന് 29 ലക്ഷം രൂപയാണ് പ്രതികൾ തട്ടിയത്.
പാലക്കാട് സൈബർ ക്രൈം പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്ത്. പ്രതികൾ വലിയ തട്ടിപ്പ് സംഘത്തിലെ ചെറിയ കണ്ണികൾ മാത്രമെന്നാണ് പോലീസ് പറഞ്ഞത്.