ആർജെഡിയുമായുള്ള സഖ്യം തെറ്റായ തീരുമാനമായിരുന്നു;ഇനി ഒരിക്കലും എൻഡിഎ വിടില്ല: നിതീഷ് കുമാർ
Sunday, January 5, 2025 5:25 PM IST
പാറ്റ്ന: ജെഡി-യു ഇനി ഒരിക്കലും എൻഡിഎ വിടില്ലെന്നും, എൻഡിഎ സഖ്യത്തിൽ എല്ലാ കാലത്തും ഉറച്ചു നിൽക്കുമെന്നും ബീഹാർ മുഖ്യമന്ത്രിയും ജെഡി-യു അധ്യക്ഷനുമായ നിതീഷ് കുമാർ. ഈ വർഷം നടക്കുന്ന ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്നും നിതീഷ് പറഞ്ഞു.
"മുന്പ് മഹാഗഡ്ബന്ധനിൽ ചേർന്നത് തെറ്റായ തീരുമാനമായിരുന്നു. പാർട്ടിയിലെ ചില മുതിർന്ന നേതാക്കളുടെ നിർദേശത്തെ തുടർന്നാണ് ആ തീരുമാനം എടുത്തത്. എന്നാൽ ഇനി ഒരിക്കലും അവരുമായി സഖ്യത്തിനില്ല.'- നിതീഷ് കുമാർ പറഞ്ഞു.
നീതിഷിനെ ഇന്ത്യ സഖ്യത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് പ്രസ്താവന നടത്തിയിരുന്നു. ലാലുവിന്റെ ക്ഷണവും നിതീഷ് കുമാർ തള്ളി. ആർജെഡിയുമാള്ള സഖ്യത്തിലായിരന്ന സമയത്ത് സംസ്ഥാനത്തിന്റെ ക്രമസമാധാനനില പോലും അപകടത്തിൽ ആയിരുന്നുവെന്നും നിതീഷ് കുമാർ പറഞ്ഞു.