കുന്നംകുളത്ത് കൗമാരക്കാരിയെ കാർ ഇടിച്ച് തെറിപ്പിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ
Sunday, January 5, 2025 4:59 PM IST
തൃശൂർ: കുന്നംകുളത്ത് കൗമാരക്കാരിയെ കാർ ഇടിച്ച് തെറിപ്പിച്ചു. വെള്ളിച്ചിരുത്തി സ്വദേശിയായ ഒൻപത് വയസുകാരി പാർവണയാണ് അപകടത്തിൽപ്പെട്ടത്.
റോഡരികിലൂടെ നടക്കുന്പോൾ ആണ് പാർവണയെ കാർ ഇടിച്ച് തെറിപ്പിച്ചു. വാഹനം ഓടിച്ചിരുന്ന കടങ്ങോട് സ്വദേശി ബോബനെ പോലീസ് കസ്റ്റിഡിയിലെടുത്തു.
ബോബൻ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു.