സം​ഭാ​ൽ​പു​ർ: ഒ​ഡീ​ഷ​യി​ൽ കാ​റും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് ബി​ജെ​പി നേ​താ​ക്ക​ൾ മ​രി​ച്ചു. നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ല് പേ​രെ​യും സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബി​ജെ​പി നേ​താ​ക്ക​ളാ​യ ദേ​ബേ​ന്ദ്ര നാ​യ​ക്കും മു​ര​ളീ​ധ​ർ ചൂ​രി​യ​യു​മാ​ണ് മ​രി​ച്ച​ത്. മു​തി​ർ​ന്ന നേ​താ​വ് നൗ​രി നാ​യ​ക്കി​ന്‍റെ അ​നു​യാ​യി​ക​ളാ​ണ് ഇ​രു​വ​രും.

ദേ​ശീ​യപാ​ത​യി​ൽ ബ​ർ​ള പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഭു​വ​നേ​ഷ്വ​റി​ൽ നി​ന്ന് ക​ർ​ഡോ​ല​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് കാ​ർ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്.

അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.