തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ കാ​ലി​ലൂ​ടെ ബ​സ് ക​യ​റി​യി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന വ​യോ​ധി​ക മ​രി​ച്ചു. പു​തു​വീ​ട്ടി​ൽ ന​ബീ​സ(68) ആ​ണ് മ​രി​ച്ച​ത്.

വെള്ളിയാഴ്ച തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി കു​ന്നം​കു​ളം പാ​ത​യി​ൽ ഒ​ന്നാം ക​ല്ല് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. കു​ന്നം​കു​ള​ത്തേ​ക്ക് പോ​കാ​ൻ ബ​സ് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. എ​ന്നാ​ൽ ആ​ദ്യം ഇ​വ​ർ ബ​സ് മാ​റി ക​യ​റു​ക​യാ​യി​രു​ന്നു.

ബ​സ് മാ​റി​പ്പോ​യെ​ന്ന് മ​ന​സി​ലാ​ക്കി തി​രി​കെ ഇ​റ​ങ്ങി​യ​പ്പോ​ൾ ബ​സി​ൽ നി​ന്ന് വീ​ണു. ഇ​തോ​ടെ ബ​സ് കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്ന് പ​ട്ടാ​മ്പി ക​റ​വ​പു​ത്തൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് പോലീസ് കേ​സെ​ടു​ത്തി​രുന്നു.