സിഡ്നിയില്‍ ഇന്ത്യയുടെ തിരിച്ചടി; ഓസീസ് പൊരുതുന്നു
Saturday, January 4, 2025 7:22 AM IST
സിഡ്നി: ബോർഡർ - ഗവാസ്കർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 185നെതിരെ രണ്ടാം ദിനം ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 101 എന്ന നിലയിലാണ്.
ഇന്ന് നാലു വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ നാല് വിക്കറ്റ് നേടിയ സ്കോട്ട് ബോളണ്ടാണ് ഇന്ത്യയെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമ്മിന്‍സ് രണ്ടും വിക്കറ്റ് വീഴ്ത്തി.
40 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. നാലു ടെസ്റ്റുകളുടെ പരമ്പരയിൽ ഓസ്ട്രേലിയ 2-1 മുന്നിലാണ്.