പ്രസവത്തിനിടെ ഹൃദയാഘാതം; മുംബൈയിൽ ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു
Friday, January 3, 2025 10:26 PM IST
മുംബൈ: പ്രസവത്തിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ സ്വദേശിനിയായ 30 കാരിയാണ് മരിച്ചത്.
ശാരീരിക ആസ്വാസ്ഥ്യത്തെതുടർന്ന് ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പ്രസവത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചുവെന്നും സാധിച്ചില്ലെന്നും ആശുപത്രി സുപ്രണ്ട് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും.