കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. പു​തു​പ്പാ​ടി കാ​ക്ക​വ​യ​ല്‍ സ്വ​ദേ​ശി പ​റ​ക്കു​ന്നു​മ്മ​ല്‍ മു​ഹ​മ്മ​ദ് അ​ജ്‌​സ​ല്‍ (19) ആ​ണ് മ​രി​ച്ച​ത്.

താ​മ​ര​ശേ​രി പൂ​നൂ​ര്‍ കോ​ളി​ക്ക​ലി​ല്‍ വെ​ച്ച് അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ഥാ​ര്‍ ജീ​പ്പ് അ​ജ്‌​സ​ലും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച ബൈ​ക്കി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ത​ല​ച്ചോ​റി​ലും ക​ര​ളി​ലും ക്ഷ​ത​മേ​റ്റ അ​ജ്‌​സ​ല്‍ ഇ​ന്ന് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്ത് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മൃ​ത​ദേ​ഹം സ്വ​ദേ​ശ​മാ​യ കാ​ക്ക​വ​യ​ല്‍ ജു​മാ മ​സ്ജി​ദി​ല്‍ ഖ​ബ​റ​ട​ക്കി.