കേരളം മിനി പാക്കിസ്ഥാൻ എന്ന മഹാരാഷ്ട്ര മന്ത്രിയുടെ പ്രസ്താവന അംഗീകരിക്കില്ല; എതിർക്കപ്പെടേണ്ടത്: രാജീവ് ചന്ദ്ര ശേഖർ
Friday, January 3, 2025 9:56 PM IST
തിരുവനന്തപുരം: കേരളം മിനി പാക്കിസ്ഥാൻ എന്ന മഹാരാഷ്ട്ര മന്ത്രിയുടെ പ്രസ്താവന അംഗീകരിക്കില്ലെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖർ. ആര് പറഞ്ഞാലും പരാമർശം എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും ജയിക്കാൻ കാരണം കേരളം മിനി പാക്കിസ്ഥാൻ ആയതുകൊണ്ടാണെന്നായിരുന്നു മഹാരാഷ്ട്ര മന്ത്രിയുടെ പ്രസ്താവന. ബിജെപി മന്ത്രി നിതേഷ് റാണയാണ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്.
ഇരുവരും തെരഞ്ഞെടുപ്പിൽ ജയിച്ചത് ഭീകര സംഘടനകളുടെ പിന്തുണകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. പൂനെയിൽ നടന്ന ഒരു ചടങ്ങിൽ ആയിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.