കൊ​ച്ചി: ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ ചോ​ർ​ന്ന കേ​സി​ൽ എ.​വി.​ ശ്രീ​കു​മാ​ർ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി. ഹൈ​ക്കോ​ട​തി​യി​ലാ​ണ് അ​ദ്ദേ​ഹം മു​ൻ​കൂ​ർ ​ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

ഡി​സി ബു​ക്ക്​സ് സീ​നി​യ​ർ​ ഡെപ്യൂ​ട്ടി എ​ഡി​റ്റ​ർ ​ആ​ണ് ശ്രീ​കു​മാ​ർ. ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഹ​ർ​ജി കോ​ട​തി വീ​ണ്ടും പ​രി​ഗ​​ണി​ക്കും.

നേ​ര​ത്തേ ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇ.​പി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഡി​സി ബു​ക്സ് എ​ഡി​റ്റ​റാ​യി​രു​ന്ന ശ്രീ​കു​മാ​റി​നെ​തി​രേ​യാ​ണ് കേ​സ്. ഡി​സി ബു​ക്സി​ൽ​നി​ന്നാ​ണ് ആ​ത്മ​ക​ഥ ചോ​ർ​ന്ന​തെ​ന്നും ശ്രീ​കു​മാ​റാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും നേ​ര​ത്തെ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.