പാലക്കാട് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറിയുണ്ടായ അപകടം: പരിക്കേറ്റ യുവതിയും മരിച്ചു
Friday, January 3, 2025 6:40 PM IST
വടക്കഞ്ചേരി (പാലക്കാട്): ചുവട്ട്പാടത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതിയും മരിച്ചു. കോട്ടയം ചങ്ങനാശേരി പെരുമ്പറച്ചി വെള്ളിപ്പറമ്പിൽ ഫ്രാൻസിസ് മകൾ ഇവോൺ (25) ആണ്രി മരിച്ചത്.
ഇന്ന് പുലർച്ചെ നടന്ന അപകടത്തിൽ ഇവോണിന് ഒപ്പം ഉണ്ടായിരുന്ന കോട്ടയം സ്വദേശിയായ യുവാവ് അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. കോട്ടയം പാമ്പാടി പൂരപ്ര പുളിയുറുമ്പിൽ ഷീബയുടെ മകൻ സനൽ (25) ആണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ ദേശീയപാതയിലായിരുന്നു അപകടം. ഫിലിം എഡിറ്റിംഗ് ജോലിയാണ് മരിച്ച സനലിന്. ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇവർ. ഇവിടെ ഇതിന് മുമ്പും അപകടമുണ്ടായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ ഭാഗത്ത് വാഹനം നിർത്തരുതെന്ന് വലിയ വാഹനങ്ങൾക്കു നിർദേശം നൽകിയിരുന്നതായി പോലീസ് പറഞ്ഞു.