കൊ​ല്ലം: യാ​ത്ര​ക്കാ​രു​മാ​യി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ൾ വേ​ർ​പെ​ട്ടു. ഗു​രു​വാ​യൂ​ർ - മ​ധു​ര എ​ക്സ്പ്ര​സി​ന്‍റെ ബോ​ഗി​ക​ളാ​ണ് വേ​ർ​പെ​ട്ട​ത്.

ന്യൂ ​ആ​ര്യ​ങ്കാ​വ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​നി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് നി​ന്നാ​ണ് ബോ​ഗി​ക​ൾ ത​മ്മി​ലെ ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​ത്.

അ​ര മ​ണി​ക്കൂ​റോ​ളം ഈ ​ഭാ​ഗ​ത്ത് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഓ​ട്ടോ​മാ​റ്റി​ക് ബ്രേ​ക് സി​സ്റ്റം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വേ​ർ​പെ​ട്ട് മു​ന്നോ​ട്ട് പോ​യ എ​ഞ്ചി​നോ​ട് ചേ​ർ​ന്ന ഭാ​ഗം അ​ധി​കം ദൂ​ര​ത്ത​ല്ലാ​തെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് റെ​യി​ൽ​വെ സാ​ങ്കേ​തി​ക വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ച്ചു.