തൃ​ശൂ​ര്‍: മ​ല​ക്ക​പ്പാ​റ​യ്ക്ക് സ​മീ​പം അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ കാ​ട്ടാ​ന​യി​റ​ങ്ങി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മ​ല​ക്ക​പ്പാ​റ​യ്ക്ക് സ​മീ​പം പ​ത്ത​ടി​പ്പാ​ല​ത്തി​ന​രി​കെ​യാ​ണ് ക​ബാ​ലി എ​ന്ന ക​ട്ടാ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​ത്.

മ​ര​വും പ​ന​യും റോ​ഡി​ലേ​യ്ക്ക് മ​റി​ച്ചി​ട്ട ആ​ന റോ​ഡി​ല്‍ നി​ല​യു​റ​പ്പി​ച്ചു. ഇ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

പോ​ലീ​സി​ന്‍റെ​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ആ​ന​യെ തു​ര​ത്തി​യ​ത്. ദി​വ​സ​ങ്ങ​ളാ​യി ക​ബാ​ലി​യു​ടെ ശ​ല്യം മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​ണ്.