മണിപ്പുരിന്റെ ഗവർണറായി അജയ് കുമാർ ബല്ല സത്യപ്രതിജ്ഞ ചെയ്തു
Friday, January 3, 2025 4:31 PM IST
ഇംഫാൽ: മണിപ്പുരിന്റെ 19-ാം ഗവർണറായി അജയ് കുമാർ ബല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മണിപുർ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി. കൃഷ്ണകുമാർ സത്യവാചകം ചൊല്ലികൊടുത്തു.
മുഖ്യമന്ത്രി ബിരേൺ സിംഗ് അടക്കമുള്ളവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായ അജയ് ബല്ല 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് അദ്ദേഹം ആഭ്യന്തര സെക്രട്ടറിയായി കാലാവധി പൂർത്തിയാക്കിയത്.
വ്യാഴാഴ്ചയാണ് അജയ് കുമാർ ബല്ല ഇംഫാലിലെത്തിയത്. അദ്ദേഹത്തെ മുഖ്യമന്ത്രി ബിരേൺ സിംഗും സ്പീക്കറും മന്ത്രിമാരും ചേർന്നാണ് സ്വീകരിച്ചത്.