ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ നേ​താ​വ് കെ.​എ​സ്.​ഷാ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഹൈ​ക്കോ​ട​തി ജാ​മ്യം റ​ദ്ദാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ അ​ഞ്ച് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കേ​സി​ൽ ര​ണ്ടു മു​ത​ൽ ആ​റു വ​രെ പ്ര​തി​ക​ളാ​യ വി​ഷ്ണു, അ​ഭി​മ​ന്യു, സാ​ന​ന്ദ്, അ​തു​ൽ, ധ​നേ​ഷ് എ​ന്നി​വ​രെ​യാ​ണ് മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് പ​ഴ​നി​യി​ൽ​വ​ച്ച് പി​ടി​കൂ​ടി​യ​ത്.

അ​ഞ്ച് പേ​രു​ടെ​യും ജാ​മ്യം ഡി​സം​ബ​ർ 11നു ​ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. പി​ന്നാ​ലെ 17ന് ​ആ​ല​പ്പു​ഴ അ​ഡി​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി പ്ര​തി​ക​ൾ​ക്കാ​യി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു.

ഒ​രു വ​ർ​ഷം മു​ന്പ് വി​ചാ​ര​ണ​ക്കോ​ട​തി പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണു ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്.