മ​ല​പ്പു​റം: സി​പി​എം മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി വി.​പി. അ​നി​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ൽ സി​പി​എം മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​ണ് അ​നി​ൽ.

അ​നാ​രോ​ഗ്യം മൂ​ലം സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യാ​ൻ നി​ല​വി​ലെ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. മോ​ഹ​ൻ​ദാ​സ് ത​യാ​റാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​നി​ലി​നെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

38 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​യ്ക്ക് 12 പു​തു​മു​ഖ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ല​പ്പു​റം ജി​ല്ലാ​സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം വൈ​കു​ന്നേ​രം താ​നൂ​ർ ചീ​രാ​ൻ​ക​ട​പ്പു​റം ന​ഗ​റി​ൽ ന​ട​ക്കും.