പെരിയ കേസ്; രാഷ്ട്രീയമായ ഉദ്ദേശ്യം വച്ച് പാര്‍ട്ടിപ്രവര്‍ത്തകരെ പ്രതികളാക്കിയെന്ന് എം.വി.ഗോവിന്ദന്
Friday, January 3, 2025 3:51 PM IST
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം ഗൂഢാലോചന നടത്തിയെന്ന് വരുത്തിതീര്‍ക്കാനാണ് തുടക്കം മുതല്‍ സിബിഐ ശ്രമിച്ചതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിനപ്പുറം സിബിഐക്ക് ഒന്നും കണ്ടെത്താനായില്ലെന്നും ഗോവിന്ദന് പറഞ്ഞു.
ഇത് പാര്‍ട്ടി ഗൂഢാലോചനയില്‍ ഉണ്ടായ കൊലപാതകമല്ല. കേസിലെ സിബിഐ കോടതിയുടെ വിധി അവസാന വാക്കല്ല.
വിധിന്യായം പരിശോധിച്ച് ഉയര്‍ന്ന കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. രാഷ്ട്രീയമായ ഉദ്ദേശ്യം വച്ച് പാര്‍ട്ടിപ്രവര്‍ത്തകരെ പ്രതികളാക്കിയെന്നും ഗോവിന്ദന് ആരോപിച്ചു.
പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ അടക്കം നാല് പേർക്ക് അഞ്ച് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു.