കൊലവാൾ താഴെവയ്ക്കാൻ എന്നാണ് സിപിഎം തയാറാവുക: കെ.കെ രമ
Friday, January 3, 2025 3:47 PM IST
കോഴിക്കോട്: പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം നൽകിയ വിധിയിൽ പ്രതികരണവുമായി കെ.കെ.രമ എംഎൽഎ. കൊലവാൾ താഴെവയ്ക്കാൻ എന്നാണ് സിപിഎം തയാറാവുകയെന്ന് കെ.കെ രമ ചോദിച്ചു.
മുന്‍ എംഎല്‍എ ഉള്‍പ്പടെ സിപിഎമ്മിലെ സമുന്നത നേതാക്കള്‍ക്ക് ശിക്ഷ ലഭിച്ചു എന്നത് ചെറിയ കാര്യമല്ല. അഞ്ചുവര്‍ഷം എന്നത് കുറഞ്ഞുപോയി, എങ്കിലും എത്രകാലം എന്നതിലേക്കപ്പുറം കോടതി ശിക്ഷിച്ചു എന്നത് പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും കെ.കെ. രമ പറഞ്ഞു.
സിപിഎമ്മിന്റെ നേതാക്കന്മാര് ഇത്തരത്തില്‍ കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിത്. ചന്ദ്രശേഖരന്റെ കേസ് 2012-ലാണ് നടക്കുന്നത്. വിധി വരുന്നത് 2014-ലും. അന്നും സിപിഎം നേതാക്കന്മാര്ക്ക് ശിക്ഷ ലഭിച്ചു. പിന്നീട് 2019-ലാണ് ഈ ചെറുപ്പക്കാരുടെ കൊലപാതകം. ഇത്രയും നേതാക്കന്മാര് ശിക്ഷിക്കപ്പെട്ടിട്ടും സിപിഎം ഇത് അവസാനിപ്പിച്ചിട്ടില്ല എന്നതാണ് കാതലായ കാര്യമെന്നും രമ കൂട്ടിച്ചേർത്തു.
എന്നാണ് സിപിഎം കൊലവാള്‍ താഴവെയ്ക്കാന് തയ്യാറാകുക. ഇത്രയും നേതാക്കന്മാര്ക്ക് ശിക്ഷി ലഭിച്ചിട്ടും സിപിഎം ഇത് അവസാനിപ്പിക്കാന്‍ തയാറാകുന്നില്ല. ഞങ്ങളല്ല ചെയ്തതെന്ന് ന്യായീകരിക്കാനാണ് കേസ് സിബിഐ അന്വേഷിക്കുന്നത് തടയാന്‍ 1.15 കോടിയോളം പൊതുഖജനാവില്‍ നിന്നാണ് സിപിഎം പണമിറക്കിയതെന്നും കെ.കെ. രമ പറഞ്ഞു.