കോ​ഴി​ക്കോ​ട് .പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് സ​മൂ​ഹ​മാ​ധ്യ​മം വ​ഴി അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ പി​ടി​യി​ൽ. ക​ണ്ണൂ​ർ സ്വ​ദേ​ശി അ​ല​ൻ അ​ല​ക്സ് ആ​ണ് പി​ടി​യി​ലാ​യ​ത്.

പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സ് എ​ടു​ത്ത വെ​ള്ള​യി​ൽ പോ​ലീ​സ് ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

സ​മൂ​ഹമാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട കാ​ക്കൂ​ർ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​ക്ക് ഇ​യാ​ൾ നി​ര​ന്ത​രം അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ഇ​തോ​ടെ പെ​ൺ​കു​ട്ടി ഇ​ക്കാ​ര്യം ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു.

ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ച് ഡോ​ക്ട​റോ​ട് പെ​ൺ​കു​ട്ടി കോ​ഴി​ക്കോ​ട് ബീ​ച്ചി​ലേ​ക്ക് എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കാ​റി​ൽ ബീ​ച്ചി​ൽ എ​ത്തി​യ ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ത​ട​ഞ്ഞു​വ​ച്ച ശേ​ഷം പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.