പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസില്‍ സിപിഎം നേതാക്കള്‍ ശിക്ഷിക്കപ്പെട്ടു: സതീശന്
Friday, January 3, 2025 1:23 PM IST
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ ശിക്ഷാ വിധിക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസിലാണ് സിപിഎം മുന്‍ എംഎല്‍എ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ശിക്ഷിക്കപ്പെട്ടതെന്ന് സതീശന് വിമര്‍ശിച്ചു.
പാര്‍ട്ടിക്ക് പങ്കില്ല എന്ന സിപിഎമ്മിന്റെ സ്ഥിരം പല്ലവിക്ക് യാതൊരു അര്‍ഥവുമില്ലെന്ന് ജനങ്ങള്‍ക്ക് ഒരിയ്ക്കല്‍ കൂടി ബോധ്യപ്പെട്ടു. സിപിഎമ്മിന് പങ്കില്ല എന്നുള്ള സ്ഥിരം പ്രസ്താവനകള്‍ പാര്‍ട്ടി ഓഫീസില്‍ എഴുതി വച്ചിരിക്കുകയാണ്.
പ്രതികള്‍ക്ക് കടുത്ത ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. എങ്കിലും കുടുംബവുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കും. പത്ത് പ്രതികളെ വെറുതേ വിട്ട സംഭവത്തിലും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്കുന്ന കാര്യം ആലോചിക്കുമെന്നും സതീശന് പറഞ്ഞു.