സി​ഡ്‌​നി: ബോ​ര്‍​ഡ​ര്‍ ഗ​വാ​സ്‌​ക​ര്‍ ട്രോ​ഫി​യി​ലെ അ​വ​സാ​ന ടെ​സ്റ്റി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 185 റ​ൺ​സി​നു പു​റ​ത്ത്. 40 റ​ൺ​സെ​ടു​ത്ത ഋ​ഷ​ഭ് പ​ന്താ​ണ് ടോ​പ് സ്കോ​റ​ർ. മു​ൻ​നി​ര ത​ക​ർ​ന്ന​ടി​ഞ്ഞ​പ്പോ​ൾ അ​വ​സാ​ന വി​ക്ക​റ്റി​ൽ വീ​റോ​ടെ പൊ​രു​തി​യ നാ​യ​ക​ൻ ജ​സ്പ്രീ​ത് ബും​റ​യാ​ണ് ഇ​ന്ത്യ​യെ 185 റ​ൺ​സ് വ​രെ​യെ​ങ്കി​ലും എ​ത്തി​ച്ച​ത്.

ഇ​രു​വ​രെ​യും കൂ​ടാ​തെ, യ​ശ​സ്വി ജ​യ്സ്വാ​ൾ (10), ശു​ഭ്മാ​ൻ ഗി​ൽ (20), വി​രാ​ട് കോ​ഹ്‌​ലി (17), ര​വീ​ന്ദ്ര ജ​ഡേ​ജ (26), വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ (14) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മേ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യു​ള്ളൂ.

ഓ​സീ​സി​ന് വേ​ണ്ടി 31 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ്കോ​ട്ട് ബോ​ള​ണ്ടും 49 റ​ൺ​സി​ന് മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ മി​ച്ച​ൽ സ്റ്റാ​ർ​ക്കു​മാ​ണ് ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. നാ​യ​ക​ൻ പാ​റ്റ് ക​മ്മി​ൻ​സ് ര​ണ്ടും ന​ഥാ​ൻ ല​യ​ൺ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​യ്ക്ക് അ​ഞ്ചാം ഓ​വ​റി​ല്‍ ത​ന്നെ രാ​ഹു​ലി​നെ ന​ഷ്ട​മാ​യി. സ്റ്റാ​ർ​ക്കി​ന്‍റെ പ​ന്തി​ൽ കോ​ൺ​സ്റ്റാ​സ് പി​ടി​ച്ചു പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ജ​യ്സ്വാ​ളും പ​വ​ലി​യ​നി​ല്‍ തി​രി​ച്ചെ​ത്തി​യ​തോ​ടെ ഇ​ന്ത്യ ര​ണ്ടി​ന് 17 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി.

തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച ശു​ഭ്മ​ൻ ഗി​ല്ലും വി​രാ​ട് കോ​ഹ്‌​ലി​യും ചേ​ർ​ന്ന് സ്കോ​ർ 50 ക​ട​ത്തി. എ​ന്നാ​ൽ ആ​ദ്യ സെ​ഷ​ന്‍റെ അ​വ​സാ​ന പ​ന്തി​ൽ ലി​യോ​ണി​നു വി​ക്ക​റ്റ് ന​ല്കി ഗി​ൽ മ​ട​ങ്ങി. പി​ന്നീ​ട് കോ​ഹ്‌​ലി​യും പ​ന്തും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​ർ​ത്ത​നം ആ​രം​ഭി​ച്ചു. നേ​ര​ത്തെ, നേ​രി​ട്ട ആ​ദ്യ പ​ന്തി​ല്‍ ത​ന്നെ കോ​ലി ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട കോ​ഹ്‌​ലി ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യാ​ണ് ബാ​റ്റ് വീ​ശി​യ​ത്.

എ​ന്നാ​ൽ സ്കോ​ർ 72 റ​ൺ​സി​ൽ നി​ല്ക്കെ കോ​ഹ്‌​ലി​യെ സ്കോ​ട്ട് ബോ​ള​ണ്ട് പു​റ​ത്താ​ക്കി. പ​ര​മ്പ​ര​യി​ല്‍ നാ​ലാം ത​വ​ണ​യാ​ണ് ബോ​ള​ണ്ട് കോ​ഹ്‌​ലി​യെ മ​ട​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ​വും ഓ​ഫ് സ്റ്റം​പി​ന് പു​റ​ത്തേ​ക്കു​പോ​യ പ​ന്തി​ല്‍ ബാ​റ്റു വ​ച്ച്, സ്ലി​പ്പി​ല്‍ വെ​ബ്സ്റ്റ​റി​നു ക്യാ​ച്ച് ന​ല്‍​കി​യാ​ണ് കോ​ഹ്‌​ലി മ​ട​ങ്ങു​ന്ന​ത്. ബോ​ര്‍​ഡ​ര്‍ ഗ​വാ​സ്‌​ക​ര്‍ ട്രോ​ഫി​യി​ല്‍ എ​ട്ട് ഇ​ന്നിം​ഗ്സി​ല്‍ ഏ​ഴ് ത​വ​ണ​യും കോ​ഹ്‌​ലി പു​റ​ത്താ​യ​ത് ഈ ​രീ​തി​യി​ലാ​ണ്.

തു​ട​ർ​ന്ന് ഋ​ഷ​ഭ് പ​ന്തും ര​വീ​ന്ദ്ര ജ​ഡേ​ജ​യും ചേ​ർ​ന്ന് ഇ​ന്ത്യ​ൻ സ്കോ​ർ നൂ​റു​ക​ട​ത്തി. ഇ​രു​വ​രും ചേ​ർ​ന്ന് 48 റ​ൺ​സി​ന്‍റെ വി​ല​പ്പെ​ട്ട റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. എ​ന്നാ​ൽ സ്കോ​ർ 120ൽ ​നി​ല്ക്കെ പ​ന്തി​നെ വീ​ഴ്ത്തി ബോ​ള​ണ്ട് കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. തൊ​ട്ട​ടു​ത്ത പ​ന്തി​ൽ നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി​യെ​യും വീ​ഴ്ത്തി ബോ​ള​ണ്ട് ഇ​ന്ത്യ​യെ വീ​ണ്ടും ഞെ​ട്ടി​ച്ചു. ഇ​തോ​ടെ ആ​റി​ന് 120 റ​ൺ​സെ​ന്ന നി​ല​യി​ലേ​ക്ക് ഇ​ന്ത്യ വീ​ണു.

ഈ​സ​മ​യം ഒ​ര​റ്റ​ത്ത് ഉ​റ​ച്ചു​നി​ന്ന ര​വീ​ന്ദ്ര ജ​ഡേ​ജ​യി​ലാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ. എ​ന്നാ​ൽ, സ്കോ​ർ 134ൽ ​നി​ല്ക്കെ ജ​ഡേ​ജ​യെ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി സ്റ്റാ​ർ​ക്ക് ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ൾ ന​ശി​പ്പി​ച്ചു. പി​ന്നാ​ലെ വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ (14), പ്ര​സി​ദ്ധ് കൃ​ഷ്ണ (മൂ​ന്ന്) എ​ന്നി​വ​രും കൂ​ടാ​രം പൂ​കി.

പി​ന്നീ​ട് അ​വ​സാ​ന വി​ക്ക​റ്റി​ൽ പി​ടി​ച്ചു​നി​ന്ന ഇ​ന്ത്യ​ൻ നാ​യ​ക​ൻ ജ​സ്പ്രീ​ത് ബും​റ ഒ​രു സി​ക്സ​റും മൂ​ന്നു ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പെ​ടെ 22 റ​ൺ​സെ​ടു​ത്തു. ഒ​ടു​വി​ൽ ക​മ്മി​ൻ​സി​ന്‍റെ പ​ന്തി​ൽ സ്റ്റാ​ർ​ക്കി​നു പി​ടി​കൊ​ടു​ത്ത് ബും​റ​യും മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​നു തി​ര​ശീ​ല വീ​ണു.