ഐഎസ്എൽ: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് മുഹമ്മദൻസിനെ നേരിടും
Friday, January 3, 2025 7:46 AM IST
ഗോഹത്തി: ഐഎസ്എല്ലിൽ തുടർവിജയം ലക്ഷ്യമിട്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ന് കളത്തിലിറങ്ങും. മുഹമ്മദൻസ് എസ്സിയെയാണ് നേർത്ത് ഈസ്റ്റ് ഇന്ന് നേരിടുന്നത്.
ഇന്ന് രാത്രി 7.30നാണ് മത്സരം. ഗോഹത്തിയിലെ ഇന്ദിര ഗാന്ധി അത്ലറ്റിക്ക് സ്റ്റേഡിയമാണ് വേദി.
മികച്ച ഫോമിലുള്ള നോർത്ത് ഈസ്റ്റിന് 13 മത്സരങ്ങളിൽ നിന്ന് 21 പോയിന്റാണുള്ളത്. പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. 13-ാം സ്ഥാനത്താണ് മുഹമ്മദൻസ് എസ്സി.