ബിഹാറിൽ മൂന്ന് കൗമാരക്കാർ ട്രെയിൻ ഇടിച്ച് മരിച്ചു
Friday, January 3, 2025 4:06 AM IST
പാറ്റ്ന: ബിഹാറിലെ പടിഞ്ഞാറൻ ചന്പാരനിൽ മൂന്ന് കൗമാരക്കാർ ട്രെയിൻ ഇടിച്ച് മരിച്ചു. പാളത്തിൽ ഇരുന്ന് മൊബൈൽ ഗെയിം കളിക്കുന്നതിനിടെയാണ് കൗമാരക്കാരെ ട്രെയിൻ ഇടിച്ചത്. ഫർഖാൻ ആലം , സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പടിഞ്ഞാറൻ ചന്പാരനിലെ മുഫാസിലിന് സമീപമുള്ള മാൻഷ ടോലയിലാണ് അപകടമുണ്ടായത്. പാളത്തിൽ ഹെഡ് വച്ച് ഗെയിം കളിച്ചിരുന്ന കൗമാരക്കാർ ട്രെയിൻ വരുന്നത് അറിഞ്ഞില്ല. തുടർന്ന് അവർ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു.
സംഭവത്തിൽ റെയിൽവെ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.