22 ലിറ്റർ ചാരായവും 210 ലിറ്റർ കോടയുമായി ഒരാൾ പിടിയിൽ
Friday, January 3, 2025 1:24 AM IST
ഇടുക്കി: അനധികൃതമായി സൂക്ഷിച്ചിരുന്നു ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ. ഇടുക്കി മാങ്കുളം ഭാഗത്താണ് സംഭവം.
മാങ്കുളം മുള്ളൻമട സ്വദേശി സജി(44)യാണ് അറസ്റ്റിലായത്. 22 ലിറ്റർ ചാരായവും 210 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ഇയാളിൽനിന്ന് പിടിച്ചെടുത്തു.
ക്രിസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നെബു എ.സി. യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.