കാ​സ​ര്‍​ഗോ​ഡ്: ക​ല്യോ​ട്ട് ഇ​ര​ട്ട​ക്കൊ​ല കേ​സി​ല്‍ കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​വ​ര്‍​ക്കെ​തി​രേ നാ​ളെ സി​ബി​ഐ കോ​ട​തി ശി​ക്ഷാ വി​ധി പു​റ​പ്പെ​ടു​വി​ക്കും. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ വി​വി​ധ രാ​ഷ്‌​ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്ത സ​മാ​ധാ​ന​യോ​ഗം ചേ​ര്‍​ന്നു.

ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്പ, എ​ഡി​എം പി. ​അ​ഖി​ല്‍, ഡി​വൈ​എ​സ്പി​മാ​രാ​യ എം. ​സു​നി​ല്‍​കു​മാ​ര്‍, വി.​വി. മ​നോ​ജ്, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ മു​ന്‍ എം​എ​ല്‍​എ കെ. ​കു​ഞ്ഞി​രാ​മ​ന്‍, സി.​പി. ബാ​ബു, അ​ബ്ദു​ള്ള​ക്കു​ഞ്ഞി ചെ​ര്‍​ക്ക​ള, ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ര്‍, ബി. ​അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, എം. ​രാ​ജീ​വ​ന്‍ ന​മ്പ്യാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

വി​ധി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മം വ​ഴി​യു​ള്ള അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍, ആ​ക്ഷേ​പം തു​ട​ങ്ങി​യ​വ നി​യ​ന്ത്രി​ക്കു​ന്ന​തി​നും സോ​ഷ്യ​ല്‍ മീ​ഡി​യ നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.