പത്തു ദിവസത്തെ പ്രയത്നം വിഫലം; കുഴൽ കിണറിൽ വീണ മൂന്നു വയസുകാരി മരിച്ചു
Wednesday, January 1, 2025 10:28 PM IST
ന്യൂഡല്‍ഹി: പത്ത് ദിവസം നീണ്ട രക്ഷാ ദൗത്യത്തിനൊടുവില്‍ കുഴൽ കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് വയസുകാരി മരിച്ചു. ഡിസംബര്‍ 23നാണ് രാജസ്ഥാൻ സ്വദേശിനായായ ചേത്ന എന്ന കുട്ടി കുഴൽ കിണറിൽ വീണത്.
തുടർന്ന് കുട്ടിയെ പുറത്തെടുക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. പിന്നീട് ഡൽഹിയിൽ നിന്നും ജയ്പൂരിൽ നിന്നുമുള്ള വിദഗ്ധ സംഘം കുഴൽക്കിണറിനു സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അതേസമയം അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് കുട്ടിയെ പുറത്തെത്തിക്കാൻ വൈകിയതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തി.