ചേ​ർ​ത്ത​ല: സ്കൂ​ട്ട​റി​ൽ ലോ​റി ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. ദേ​ശീ​യ പാ​ത​യി​ൽ പ​ട്ട​ണ​ക്കാ​ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ണ്ണീ​ർ​മു​ക്കം അ​ശ്വ​തി ഭ​വ​ന​ത്തി​ൽ അ​പ്പു​ക്കു​ട്ട​ന്‍റെ ഭാ​ര്യ ര​തി (60) ആ​ണ് മ​രി​ച്ച​ത്.

ര​തി​യു​ടെ ഭ​ർ​ത്താ​വ് അ​പ്പു​ക്കു​ട്ട​നാ​ണ് സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഒ​രേ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ൽ ലോ​റി വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട ര​തി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​പ്പു​ക്കു​ട്ട​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.