പുതുവത്സരാഘോഷത്തിനിടെ കൊക്കയിൽ വീണ് യുവാവ് മരിച്ചു
Wednesday, January 1, 2025 7:15 PM IST
ഇടുക്കി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ കാൽവഴുതി കൊക്കയിൽ വീണ് യുവാവ് മരിച്ചു. കാഞ്ഞാര്‍ - വാഗമണ്‍ റോഡില്‍ ചാത്തന്‍പാറയിലുണ്ടായ അപകടത്തിൽ കരിങ്കുന്നം മേക്കാട്ടില്‍ എബിന് (26) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 11.50 നായിരുന്നു സംഭവം. മൂന്നു സുഹൃത്തുക്കൾക്കൊപ്പം വാഗമണ്ണിന് പോകുകയായിരുന്നു എബിന്. യാത്രയ്ക്കിടെ ചാത്തന്‍പാറയില്‍ കാഴ്ച കാണാനിറങ്ങിയപ്പോഴായിരുന്നു ദുരന്തം.
മൂലമറ്റത്തുനിന്നും അഗ്നിരക്ഷാ സേനയെത്തി എബിനെ രക്ഷപ്പെടുത്തി തൊടുപുഴയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരണം സംഭവിച്ചു.