കാർ കുളത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു; നാലു പേർക്ക് പരിക്ക്
Wednesday, January 1, 2025 6:34 PM IST
തിരുവന്തപുരം: നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നാലു പേർക്ക് പരിക്ക്. തിരുവനന്തപുരം പാറശാലയിലുണ്ടായ സംഭവത്തിൽ അയിര സ്വദേശി പ്രദീപ് (40) ആണ് മരിച്ചത്.
പ്രദീപിനെ കൂടാതെ അയിര സ്വദേശികളായ സഞ്ജു, സജീവ്,സജു, ചിക്കു എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടം നടന്ന ഉടനെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പ്രദീപിന്റെ ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ നാലുപേരെ പാറശാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം പ്രദീപിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.