പാലക്കാട്ട് ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ സംഭവം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Wednesday, January 1, 2025 3:47 PM IST
പാലക്കാട്: മണ്ണാര്‍ക്കാട് ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചൂണ്ടോത്തുകുന്ന് ആദിവാസി നഗറിലെ വിഷ്ണു ആണ് മരിച്ചത്.
ഡിസംബര്‍ 27ന് വൈകിട്ട് എടത്തനാട്ടുകര മുണ്ടക്കുളത്തുനിന്ന് പൊന്‍പാറ ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. ബൈക്കിന്റെ ബ്രേക്ക് പൊട്ടി കൊക്കയിലേക്ക് വീഴുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.