കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ള ബ​സ് വീ​ണ്ടും നി​ര​ത്തി​ലി​റ​ങ്ങി. കോ​ഴി​ക്കോ​ട്ടു​നി​ന്ന് ബം​ഗ​ളു​രു​വി​ലേ​ക്ക് പോ​കു​ന്ന ആ​ദ്യ സ​ർ​വീ​സി​ൽ ബ​സി​ന്‍റെ മു​ഴു​വ​ൻ സീ​റ്റി​ലും യാ​ത്ര​ക്കാ​രു​ണ്ട്. അ​ഞ്ച് മാ​സ​ത്തി​നു​ശേ​ഷ​മാ​ണ് ബ​സ് നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്.

നേ​ര​ത്തെ ബം​ഗ​ളൂ​രു​വി​ലേ​യ്ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ന​വ​കേ​ര​ള ബ​സ് ന​ഷ്ട​ത്തി​ലാ​യ​തോ​ടെ സ​ർ​വീ​സ് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ച് രൂ​പ​മാ​റ്റം വ​രു​ത്തി സൂ​പ്പ​ർ ഡീ​ല​ക്സ് ആ​ക്കി സ​ർ​വീ​സ് ന​ട​ത്താ​ൻ കെ​എ​സ്ആ​ർ​ടി​സി തീ​രു​മാ​നി​ച്ച​ത്.

നി​ല​വി​ൽ ബ​സി​ലെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 37 ആ​ക്കി​യി​ട്ടു​ണ്ട്. ബ​സി​ലു​ണ്ടാ​യി​രു​ന്ന എ​സ്ക​ലേ​റ്റ​ർ, പി​ൻ​ഡോ​ർ എ​ന്നി​വ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മു​ൻ​ഭാ​ഗ​ത്ത് മാ​ത്ര​മാ​ണ് ഡോ​ർ. ശു​ചി​മു​റി ബ​സി​ൽ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. നേ​ര​ത്തെ 1280 രൂ​പ ആ​യി​രു​ന്നു ബ​സ് നി​ര​ക്ക്. ഇ​പ്പോ​ൾ 930 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.