തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര സീ​സ​ണി​ല്‍ കേ​ര​ളം കു​ടി​ച്ചു​തീ​ർ​ത്ത​ത് 712.05 കോ​ടി​യു​ടെ മ​ദ്യം. ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​തേ സീ​സ​ണി​ല്‍ 697.05 കോ​ടി​യു​ടെ മ​ദ്യ​മാ​ണ് വി​റ്റ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഏ​താ​ണ്ട് 2.28 കോ​ടി​യു​ടെ അ​ധി​ക വി​ല്‍​പ്പ​ന​യാ​ണ് ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം, പു​തു​വ​ത്സ​ര​ത്തി​ന് മാ​ത്രം 108 കോ​ടി​യു​ടെ റി​ക്കാ​ർ​ഡ് മ​ദ്യ​വി​ല്പ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 13 കോ​ടി​യു​ടെ വ​ര്‍​ധ​ന​യാ​ണി​ത്. ഇ​തി​ൽ ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ വ​ഴി വി​റ്റ​ത് 96. 42 കോ​ടി​യു​ടെ മ​ദ്യ​മാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം പു​തു​വ​ര്‍​ഷ​ത്ത​ലേ​ന്ന് വി​റ്റ​ഴി​ച്ച​ത് 95.69 കോ​ടി​യു​ടെ മ​ദ്യ​മാ​യി​രു​ന്നു.

ഇ​ത്ത​വ​ണ പു​തു​വ​ത്സ​ര​ത്തി​ന് കൂ​ടു​ത​ല്‍ മ​ദ്യം വി​റ്റ​ത് കൊ​ച്ചി ര​വി​പു​രം ഔ​ട്ട്‌​ലെ​റ്റി​ലാ​ണ്. 92.31 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ര​വി​പു​രം ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്നു വി​റ്റ​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള തി​രു​വ​ന​ന്ത​പു​രം പ​വ​ര്‍​ഹൗ​സ് റോ​ഡി​ലെ ഔ​ട്ട്‌​ലെ​റ്റി​ല്‍ 86.65 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യം വി​ല്‍​പ്പ​ന ന​ട​ത്തി. മൂ​ന്നാം സ്ഥാ​നം കൊ​ച്ചി ക​ട​വ​ന്ത്ര ഔ​ട്ട്‌​ലെ​റ്റി​നാ​ണ്. 79.09 ല​ക്ഷം രൂ​പ​യു​ടെ മ​ദ്യ​മാ​ണ് ക​ട​വ​ന്ത്ര​യി​ല്‍ വി​റ്റ​ത്.