സ്കൂട്ടര്‍ ലോറിയില്‍ ഇടിച്ച് അപകടം; വീട്ടമ്മ മരിച്ചു
Wednesday, January 1, 2025 2:48 PM IST
ആലപ്പുഴ: പട്ടണക്കാട് ദേശീയപാതയില്‍ സ്കൂട്ടര്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. തണ്ണീര്‍മുക്കം സ്വദേശി രതി(60) ആണ് മരിച്ചത്.
ഭര്‍ത്താവ് അപ്പുക്കുട്ടന് സാരമല്ലാത്ത പരിക്കുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ അതേ ദിശയില്‍ സഞ്ചരിച്ച ലോറിയില്‍ ഇടിക്കുകയായിരുന്നു.