ആംബുലൻസിനു സൈഡ് കൊടുക്കുന്നതിനിടെ ബസ് ലോറിക്ക് പിന്നിൽ ഇടിച്ചു; ഏഴ് പേർക്ക് പരിക്ക്
Wednesday, January 1, 2025 1:28 PM IST
തൃശൂർ: ആംബുലൻസിനു സൈഡ് കൊടുക്കുന്നതിനിടെ ബസ് ടോറസ് ലോറിക്ക് പിന്നിലിടിച്ച് ഏഴ് പേർക്ക് പരിക്ക്.
ടോറസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് ബസ് പിന്നിലിടിച്ചത്. അപകടത്തില്‍ ബസിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ബസിൽ കുടുങ്ങുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമങ്ങൾക്കുശേഷമാണ് പുറത്തെടുത്തത്.